26.3 C
Kollam
Thursday, January 23, 2025
HomeNewsCrimeചോദ്യം ചെയ്യലിന് ഹാജരായി ; ഐഷാ സുൽത്താന

ചോദ്യം ചെയ്യലിന് ഹാജരായി ; ഐഷാ സുൽത്താന

ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസിലാണ് ഹാജരായത്. വൈകുന്നേരം നാലു മണിക്ക് അഭിഭാഷകനൊപ്പമാണ് ഐഷാ എത്തിയത്. ലക്ഷദ്വീപ് എസ് പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ബയോ വെപ്പൺ എന്ന പരാമർശം ചാനൽ ചർച്ചയ്ക്കിടെ നടത്തിയതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്നാണ് ഹൈക്കോടതി നിർദേശം . അതേസമയം, ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഐഷാ സുൽത്താന പറഞ്ഞു. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷാ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments