27.8 C
Kollam
Saturday, December 21, 2024
HomeMost Viewedശക്തമായ പ്രതിഷേധം ; അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

ശക്തമായ പ്രതിഷേധം ; അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് വെങ്ങാനൂരിൽ ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹവുമായി നാട്ടുക്കാർ റോഡ് ഉപരോധിച്ചു. പ്രതിഷേധം അർച്ചനയുടെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെയാണ് . സുരേഷിന്റെ വീട്ടുകാര്‍ സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു. തീകൊളുത്തിയ അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയം സുരേഷ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു.

അര്‍ച്ചനയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ അര്‍ച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നത് വഴക്കിന്റെ കാരണം തങ്ങളോട് അര്‍ച്ചന പറയാറുണ്ടായിരുന്നില്ലെന്നും എല്ലാം മനസ്സിലൊതുക്കുകയായിരുന്നുവെന്നുമാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments