ആലുവ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച. മറ്റൊരാളെ കാണാതായി .തോട്ടക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന്‍ ആഷിക്ക് (21)ആണ് മരിച്ചത്. തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന്‍ റിതു (22) വിനെയാണ് കാണാതായത്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. റിതുവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
