24.8 C
Kollam
Thursday, November 13, 2025
HomeMost Viewedഈ മാസം 17ന് യാത്രാവിലക്ക് അവസാനിക്കും ; സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഈ മാസം 17ന് യാത്രാവിലക്ക് അവസാനിക്കും ; സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

സൗദിയിൽ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
വിലക്ക് നീങ്ങുന്നതോടെ ആളുകള്‍ക്ക് വിദേശയാത്ര നടത്താനും അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താനും സാധിക്കും. 17 ന് പുലര്‍ച്ചെ ഒരു മണിമുതല്‍ കര, നാവിക, വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര ചെയ്യുന്നതിന് അനുതി ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നിയന്ത്രണങ്ങളെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments