25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും

ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്കും.
രണ്ടാം ഘട്ടമായി അൻപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും അതിന് താഴെ പ്രായമുള്ള അസുഖ ബാധിതർക്കും നല്കും. 27 കോടിയോളം ആൾക്കാർക്കായിരിക്കും നല്കുന്നത്.
ഇതു സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമായത്.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉദ്ദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സെറം ഇൻസ്റ്റിറ്റൂട്ട് നിർമ്മിക്കുന്ന കോവി ഷീൽഡ്, ഭാരത് ബയോ ടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകളാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയിട്ടുള്ളത്.
മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകൾ നടത്തിയിരുന്നു
- Advertisment -

Most Popular

- Advertisement -

Recent Comments