26.4 C
Kollam
Tuesday, December 3, 2024
HomeMost Viewedഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു ; ഹൈക്കോടതി

ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു ; ഹൈക്കോടതി

മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ മർദ്ദിച്ച സി പി ഒ അഭിലാഷ് ചന്ദ്രനാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിനാസ്പദമായ സംഭവം മെയ് 14 നായിരുന്നു . അഭിലാഷിന്റെ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ജീവൻ ​രക്ഷിക്കാനായില്ല. ചികിത്സയിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് അഭിലാഷ് ആശുപത്രിയിൽ എത്തി രാഹുൽ മാത്യുവിനെ മർദിക്കുകയായിരുന്നു .
പോലീസുകാരനെ സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments