27.4 C
Kollam
Sunday, December 22, 2024
HomeMost Viewedസ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന് സൂചന ; അന്വേഷണം എന്‍ ഐ ഏക്ക്

സ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന് സൂചന ; അന്വേഷണം എന്‍ ഐ ഏക്ക്

ജമ്മു കശ്മീരില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ ഐ എക്ക് കൈമാറി. പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നില്‍ എന്ന് സൂചനയുണ്ട്. ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം നടന്നത്. അതിനിടെ, ഭീകര സംഘടനകള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് ഗൗരവത്തോടെ കാണണമെന്ന് ഭീകരാക്രമണങ്ങള്‍ക്കെതിരായ ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ ദുരുപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നതായും ഇന്ത്യ ആരോപിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡ്രോണുകള്‍ വര്‍ഷിച്ചത് രണ്ടുകിലോ വീതം സ്‌ഫോടക വസ്തുക്കളാണെന്ന് രഹസ്യാന്വേഷണ സംഘം കണ്ടെത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments