25.6 C
Kollam
Wednesday, September 18, 2024
HomeNewsഅധ്യക്ഷ സ്ഥാനത്ത് നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ; സോണിയാ ഗാന്ധി

അധ്യക്ഷ സ്ഥാനത്ത് നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ; സോണിയാ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് നയം വ്യക്തമാക്കൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗലോട്ട്, കമൽനാഥ് ഇവരിൽ ഒരാൾ അധ്യക്ഷൻ ആകുന്നതിനോടാണ് സോണിയ ഗാന്ധിക്ക് താൽപര്യം.

28 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അധ്യക്ഷൻ ആകാനുള്ള സാധ്യത ഒരുങ്ങുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്കും താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പ്രവർത്തകർ നിരാശരാകും. അതുകൊണ്ട് തന്നെ പ്രവർത്തകരുടെ വികാരം മാനിച്ച് രാഗുൽ ഗാന്ധി പദവി ഏറ്റെടുക്കണം’- ഗെഹ്ലോട്ട് പറഞ്ഞു

- Advertisment -

Most Popular

- Advertisement -

Recent Comments