മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം മൂലമാണ്. ജൂലൈ അവസാനത്തോടെ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് വിദഗ്ദർ . 39 വര്‍ഷത്തിനിടയില്‍ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂണ്‍ മാസമാണ് കഴിഞ്ഞത്. 2021 ജൂണ്‍ ഒന്ന് മുതല്‍ 30 വരെ കേരളത്തില്‍ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റര്‍ മഴയാണ്. കിട്ടിയത് 408 മില്ലിലിറ്ററും. 36 ശതമാനം കുറവ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മഴ ശക്തമായ ജൂലൈ പാതിക്ക് ശേഷമാണെങ്കിലും ഇത്തവണ അത്തരമൊരു വലിയ മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലാകെ ഇന്നലെ വരെ കിട്ടിയ മഴ ശരാശരിയിലും പത്ത് ശതമാനം അധികമാണ്. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലാണ് മഴ കുറഞ്ഞത്. മണ്‍സൂണ്‍ ആരംഭിച്ച ശേഷം പെട്ടന്ന് മഴ കിട്ടാതാകുന്നതിനെയാണ് മണ്‍സൂണ്‍ ബ്രേക്ക് എന്ന് പറയുന്നത്. കേരളത്തില്‍ കിട്ടേണ്ടിയിരുന്ന മഴയെ ഇത്തവണ കൊണ്ടുപോയതിന്റെ ഒരു കാരണമിതാണ്. മഴ ദുര്‍ബലമാകാന്‍ കാരണo മണ്‍സൂണിന് മുന്‍പായി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ രണ്ട് ചുഴലിക്കാറ്റുകളാണ്.