29 C
Kollam
Sunday, December 22, 2024
HomeNewsCrimeഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും ; നായയെ തല്ലിക്കൊന്ന സംഭവം

ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും ; നായയെ തല്ലിക്കൊന്ന സംഭവം

തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് എ.കെ ശങ്കരൻ നമ്പ്യാർ അയച്ച കത്ത് ഹർജിയായി പരിഗണിച്ചാണ് കോടതി കേസ്സെടുത്തത്.
നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഉടമയുടെ പരാതിയിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ടന്നും, കത്തിൽ സമൂഹം മൃഗങ്ങളോടുള്ള ക്രൂരത ഒരു ശീലമാക്കിയിരിക്കയൊണന്നും പറയുന്നു. അടിയന്തര ഇടപെടൽ ഫലപ്രദമായ നടപടികൾക്ക് വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments