കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. സംരക്ഷിക്കാൻ നടപടികൾ വൈകുന്നു.
ബഡ്ജറ്റിൽ വികസന സാദ്ധ്യതകൾ ഉണ്ടെങ്കിലും എങ്ങനെ ഫലപ്രദമാക്കണമെന്നാണ് പൊതുവെയുള്ള ആശങ്ക.
അഷ്ടമുടിക്കായലിനോട് ചേർന്ന് പ്രകൃതി രമണീയ സ്ഥലത്താണ് കെ എസ് ആർ ടി സി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.
സ്റ്റാൻഡിന് ഇക്കാലമത്രയും തുക്ളക് പരിഷ്ക്കാരങ്ങൾ മാത്രമായിരുന്നു അവലംബം.