27.8 C
Kollam
Saturday, December 21, 2024
HomeMost Viewed169 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക ഒ​രു ബോ​ട്ടി​ലി​ല്‍ ; ഗോപിക സ്ഥാനം പിടിച്ചത് ഇ​ന്ത്യ ബു​ക്സ് ഓ​ഫ്...

169 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക ഒ​രു ബോ​ട്ടി​ലി​ല്‍ ; ഗോപിക സ്ഥാനം പിടിച്ചത് ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍

169 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക ഒ​രു ബോ​ട്ടി​ലി​ല്‍ വ​ര​ച്ച് ഗോ​പി​ക ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍ സ്ഥാ​നം പി​ടി​ച്ചു. ഒ​ല്ലൂ​രി​ന് സ​മീ​പ​ത്തെ ചി​യ്യാ​ര​ത്തെ വീ​ട്ടി​ല്‍ റെ​ക്കോ​ഡ് നേ​ട്ട​ത്തിെന്‍റ അ​റി​യി​പ്പ് എ​ത്തി​യ​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് .ബി.​കോം ബി​രു​ദ​ധാ​രി​യാ​ണ് ഗോ​പി​ക. ഗോ​പി​ക​യു​ടെ ചി​ത്രം​വ​ര​യോ​ട് കു​ട്ടി​ക്കാ​ല​ത്ത് തു​ട​ങ്ങി​യ ഇ​ഷ്​​ടം പി​ന്നീ​ടാ​ണ് ബോ​ട്ടി​ല്‍ പെ​യി​ന്‍​റി​ങ്ങി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. നേരത്തെ മ​ന്ത്രി​മാ​രെ ചിത്രങ്ങൾ ഗോപിക കു​പ്പി​യിൽ വരച്ചത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ചി​ത്രം ക​ണ്ട് മ​ന്ത്രി​മാ​രു​ടെ അ​ഭി​ന​ന്ദ​ന​വു​മെ​ത്തി. ഗോ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ളും ബോ​ട്ടി​ല്‍ പെ​യി​ന്‍​റി​ങ്ങു​ക​ളും വി​ല​കൊ​ടു​ത്ത്​ വാ​ങ്ങാ​ന്‍ ആ​ളു​ക​ളു​മെ​ത്താ​റു​ണ്ട്. ചി​യ്യാ​ര​ത്തെ സി.​ഐ.​ടി.​യു യൂണിയനിലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ചി​യ്യാ​രം നെ​ല്ലി​പറമ്പിൽ ഗോ​പി​യു​ടെ​യും സൗ​മ്യ​യു​ടെ മ​ക​ളാ​ണ് ഗോപിക. സഹോദരി അ​ഞ്ജ​ന.

- Advertisment -

Most Popular

- Advertisement -

Recent Comments