പശ്ചിമ ബംഗാളിൽ ആദ്യത്തെ ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. ഹരിദേവ്പുർ സ്വദേശിനിയായ ഷംപ ചക്രവർത്തി(32)ആണ് മരിച്ചത്. കോവിഡ് ബാധിതയായ ഇവർക്ക് ശംഭുനാഥ് പണ്ഡിറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടത്. ഇവർ കടുത്ത പ്രമേഹ രോഗിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി അഞ്ച് ബ്ലാക്ക് ഫംഗസ് രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരെല്ലാവരും ബിഹാർ, ഝാർഖണ്ഡ് സ്വദേശികളാണ്. ഇവരുടെ ആരോഗ്യനില സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.