തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു ജീവനക്കാരൻ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. തുടർന്നാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്.
കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നു.