ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം ശക്തമാകുന്ന സാഹചര്യത്തിൽ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതമെന്നും . ഇക്കാരണം കൊണ്ടു തന്നെ സീരിയല്‍, സിനിമ, ഡോക്യുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍ ഇൻഡോർ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.