ആടിനെ പട്ടിയാക്കാനുള്ള മുഖ്യമുന്ത്രിയുടെ ബുദ്ധി അപാരം തന്നെ ; ബാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല ആടിനെ പട്ടിയാക്കാനുള്ള മുഖ്യമുന്ത്രിയുടെ ബുദ്ധി അപാരം തന്നെ ; ബാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

6

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാറുകളില്‍ മദ്യം പാഴ്‌സലായി വില്‍ക്കണമെന്ന് താന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞട്ടില്ലെന്നും. സംഭവം പിണറായി വളച്ചൊടിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മദ്യം പാഴ്‌സലായി കൊടുക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല . തിരക്ക് ഒഴിവാക്കാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടണം എന്നാണ് താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയുധമാക്കി ബാറുകള്‍ കൂടി തുറക്കാന്‍ മുഖ്യമന്ത്രി നടത്തിയ നീക്കം അപാരമെന്ന് പറഞ്ഞ ചെന്നിത്തല ബാറുകള്‍ക്ക് ചില്ലറ വില്‍പ്പന നടത്താന്‍ അനുമതി നല്‍കുന്നതിലൂടെ വന്‍ തോതില്‍ ലാഭമാണ് ബാറുടമകള്‍ക്ക് ഉണ്ടാവുക എന്നും കൂട്ടിച്ചേര്‍ത്തു.

ബാറുകളില്‍ നിന്ന് പാര്‍സല്‍ കൊടുക്കാനുള്ള തീരുമാനം പ്രതിപക്ഷ നേതാവിന്റെ ഉപദേശവും സ്വീകരിച്ച് കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകള്‍ ബാറുകളില്‍ തുറക്കുന്നതു വഴി കാലക്രമേണ ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ വില്പന ഇടിയുകയും ഇതു അടച്ചു പൂട്ടല്‍ വരെ കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് മുമ്പ് തന്നെ ചെന്നിത്തല പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here