27.8 C
Kollam
Friday, March 29, 2024
HomeLifestyleHealth & Fitnessഫോൺ ഓഫ് ചെയ്‌ത് കോവിഡ് സ്ഥിരീകരിച്ച 3000 രോഗികൾ മുങ്ങി ; കർണാടകം ഞെട്ടലിൽ

ഫോൺ ഓഫ് ചെയ്‌ത് കോവിഡ് സ്ഥിരീകരിച്ച 3000 രോഗികൾ മുങ്ങി ; കർണാടകം ഞെട്ടലിൽ

കൊവിഡ് സ്ഥിരീകരിച്ച 2000 മുതൽ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറി‌റ്റി വൈസ് ചെയർമാനും മന്ത്രിയുമായ ആർ‌ അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇവർ ഫോൺ ഓഫ് ചെയ്‌ത ശേഷം വീട്ടിൽനിന്നും മുങ്ങുകയായിരുന്നു . ബംഗളൂരു നഗരത്തിലുള്ളവരെയാണ് കാണാതായിരിക്കുന്നത്.
ഇത്തരം ആളുകൾ ഹോം ക്വാറന്റൈനിൽ കഴിഞ്ഞാലേ സർക്കാർ സൗജന്യമായി നൽകുന്ന മരുന്ന് ലഭിക്കുകയുള്ളു.
എന്നാൽ അതുണ്ടാകാതെ രോഗം ഗുരുതരമാകുമ്പോൾ ഐ സി യു കിടക്കകൾക്കായി ആശുപത്രിയിൽ വന്നു ബഹളം ഉണ്ടാക്കുകയും ചെയ്‌തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ രോഗികളെ കണ്ടെത്താനായി പൊലീസും ദുരന്ത നിവാരണ അതോറി‌റ്റിയും ശ്രമം തുടരുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ 90 ശതമാനം രോഗികൾക്കും അസുഖം ഭേദമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികൾക്ക് മുന്നിൽ കിടക്കകൾ ഒഴിവില്ലെന്ന് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.
രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ താൽക്കാലിക കോവിഡ് ശ്‌മശാനങ്ങൾ സർക്കാർ സ്ഥാപിക്കുകയാണ്.
ലഹങ്കയിൽ നാലേക്കറോളം സ്ഥലം ഇതിനായി കോർപറേഷൻ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചു.
ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments