പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് ഉളിയത്തടുക്കയിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി.കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണയാണ് പ്രതികള്‍ പീഡിപ്പിച്ചത്. അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പ്രതികളെ പിടികൂടുകയായിരുന്നു.
