27.4 C
Kollam
Monday, February 3, 2025
HomeMost Viewedഇ - ബുൾജെറ്റ് വ്‌ളോഗെർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി ; തലശേരി ചീഫ്‌ ജുഡീഷ്യൽ...

ഇ – ബുൾജെറ്റ് വ്‌ളോഗെർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി ; തലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി

ആർടി ഓഫീസിൽ അതിക്രമം കാണിച്ച ഇ ബുൾജെറ്റ്‌ വ്‌ളോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. തലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ് പോലീസിൻ്റെ ഹർജി തള്ളിയത്. ഇതുസംബന്ധിച്ച വാദം ചൊവ്വാഴ്‌ച പൂർത്തിയായിരുന്നു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുത്തതിനാണ്‌ സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂർ ആർടി ഓഫീസിൽ അതിക്രമം നടത്തിയത്‌. റിമാൻഡിലായ ഇരുവർക്കും പിഴയടച്ചശേഷം ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ്‌ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പോലീസ് ഹർജി നൽകിയത്‌.

- Advertisment -

Most Popular

- Advertisement -

Recent Comments