26.7 C
Kollam
Friday, October 24, 2025
HomeMost Viewed25 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടിക്കൂടി ; കരിപ്പൂര്‍ വിമാനത്താവളത്തില്‍

25 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടിക്കൂടി ; കരിപ്പൂര്‍ വിമാനത്താവളത്തില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വിമാനങ്ങളിലായി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടിച്ചെടുക്കുകയായിരുന്നു.
ഇയാളില്‍ നിന്ന് 641 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കസ്റ്റംസ് കണ്ടെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള ജി9 354 എയര്‍ അറേബ്യ വിമാനത്തില്‍ രാവിലെ നാല് മണിയോട് കൂടിയാണ് ഷംനാസ് എത്തിയത്. സ്വര്‍ണം പിടികൂടിയത് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments