കിഴക്കമ്പലം പഴങ്ങനാട് യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി മൂന്നു പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്.
രോഗിയുമായി പോയ കാർ വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന രോഗിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗമാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.