റെയിൽ ഗതാഗതം ഇല്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന മധുര – ബോഡിനായ്ക്കന്നൂർ പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക്. മധുരയിൽനിന്ന് തേനി വരെയുള്ള ജോലികൾ 80 ശതമാനവും പൂർത്തിയാക്കി. റെയിൽവേ എൻജിൻ രണ്ടുതവണ തേനിവരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികൾ പുരോഗമിക്കുകയാണ്. ശാന്തൻപാറയിൽനിന്ന് 30 കിലോമീറ്റർ ദൂരമേയുള്ളു ബോഡിനായ്‌ക്കന്നൂരെത്താൻ. തേനിക്ക് 45 കിലോമീറ്റർ ദൂരവും. കമ്പംമേട്ടിൽനിന്ന് തേനിക്ക് 53 കിലോമീറ്റർ ദൂരവുമുണ്ട്. ജില്ലയിലെ വ്യാപാരമേഖലയ്‌ക്കും സഞ്ചാരമേഖലയ്‌ക്കും ട്രെയിൻ എത്തുന്നത് ഒട്ടേറെ ഗുണം ചെയ്യും.
