വീടിനു മുന്നിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട്, കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ് കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുന്നിൽ കഞ്ചാവ് ചെടി വളർത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.