ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി.
പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് പരിശോധന തുടങ്ങി .
ആലപ്പുഴ കല്ല് പാലത്തിനു സമീപമുള്ളപഴയ കെട്ടിടം പൊളിച്ചപ്പോഴാണ് രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. മെഡിക്കൽ വിദ്യാർഥികൾ പഠനത്തിന് ഉപയോഗിച്ചത് ആവാം ഇവയെന്നാണ് പോലീസ് സംശയം.
എന്തായാലും അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇവിടെ താമസിച്ചിരുന്ന ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ.ഫോറൻസിക് വിദഗ്ദർ വിശദ പരിശോധന നടത്തുകയാണ്.