ജമ്മുകശ്മീരിൽ ഉദ്ദംപൂർ ജില്ലയിലാണ് ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതായി പ്രദേശവാസികളാണ് അറിയിച്ചത്. രക്ഷാ പ്രവർത്തനത്തിനായി സൈന്യം സ്ഥലത്തേക്ക് പുറപ്പെട്ടു.
രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പരിക്കുകളോടെ ഇവർ രണ്ട് പേരും രക്ഷപ്പെട്ടതായാണ് അറിയുന്നത്.