29 C
Kollam
Sunday, December 22, 2024
HomeMost Viewed21 കോടി വിലമതിക്കുന്ന സുല്‍ത്താന്‍ ജോട്ടെ കുഴഞ്ഞുവീണു മരിച്ചു

21 കോടി വിലമതിക്കുന്ന സുല്‍ത്താന്‍ ജോട്ടെ കുഴഞ്ഞുവീണു മരിച്ചു

2013 ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ ആജാനബാഹുവായ സുല്‍ത്താൻ ജോട്ടെ എന്ന പോത്ത് ചത്തു. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുല്‍ത്താനെ വാര്‍ത്തകളിലെ താരമാക്കി മാറ്റിയത്. ഹൃദയാഘാതം മൂലമാണ് അന്ത്യം. അതിന്റെ അസാധാരണമായ വില കാരണമാണ് സുല്‍ത്താന്‍ ജോട്ടെ ശ്രദ്ധിക്കപ്പെട്ടത്. 21 കോടി രൂപയായിരുന്നു വില. 2013 ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപ്പര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്‌ക്കാരങ്ങൾക്ക് സുല്‍ത്താന്‍ ജോട്ടെയ്ക്ക് ലഭിച്ചിരുന്നു.
സുല്‍ത്താന് 6 അടി നീളവും ഒരു ടണ്‍ ഭാരവുമുണ്ടെന്ന് ഉടമ നരേഷ് പറഞ്ഞു. ദിവസവും 10 ലിറ്റര്‍ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും 12 കിലോ വൈക്കോലും, വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും വീഞ്ഞുമൊക്കെ കുടിക്കുന്നതും സുല്‍ത്താന്റെ സവിശേഷതകളായിരുന്നു.
സുല്‍ത്താനെ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയത് ഹരിയാനയിലെ കൈത്തലിലെ ബുരാഖേര ഗ്രാമവാസിയായ നരേഷ് ബെനിവാലെയാണ് . സുല്‍ത്താന്റെ വില 21 കോടി രൂപയായി ഉയര്‍ന്നിട്ടും രാജസ്ഥാനിലെ പുസ്‌കര്‍ കന്നുകാലി മേളയില്‍ സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് തയ്യാറായിരുന്നില്ല. എത്ര കോടികള്‍ ലഭിച്ചാലും സുല്‍ത്താനെ വില്‍ക്കില്ലെന്നായിരുന്നു നരേഷ് പറഞ്ഞിരുന്നത്. സുല്‍ത്താന്‍ തന്റെ സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും നരേഷ് പറഞ്ഞിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments