29 C
Kollam
Sunday, December 22, 2024
HomeMost Viewedട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി ; നാല് പാസഞ്ചർ ട്രെയിനുകൾ

ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി ; നാല് പാസഞ്ചർ ട്രെയിനുകൾ

ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ നാല് പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം റൂട്ടുകളിലായി നാലു പ്രതിദിന റിസർവേഷൻ വേണ്ടാത്ത എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു. തിരുവനന്തപുരം – -പുനലൂർ, പുനലൂർ –- തിരുവനന്തപുരം, കൊല്ലം –- കോട്ടയം, കൊല്ലം –- തിരുവനന്തപുരം എന്നിവയാണ്‌ അടുത്തദിവസങ്ങളിലായി ഓടിത്തുടങ്ങുക. കൗണ്ടർ വഴി ടിക്കറ്റ്‌ ലഭിക്കും. സ്ഥിരം യാത്രക്കാരുടെ ദീർഘകാല ആവശ്യമായ സീസൺ ടിക്കറ്റും ലഭ്യമാകും. അതേസമയം യാത്രക്കാരെ കൊള്ളയടിച്ച്‌ സ്‌പെഷ്യൽ നിരക്കാണ്‌ ഈടാക്കുക.

തിരുവനന്തപുരം – പുനലൂർ സ്പെഷ്യൽ ട്രെയിൻ ആറിന്‌ ആരംഭിക്കും. പുനലൂർ –- കന്യാകുമാരി പാസഞ്ചറിന്റെ സമയക്രമത്തിലാണ് ഇത് ഓടുക. രാവിലെ 6.30ന് പുനലൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തും. ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കിളികൊല്ലൂർ, കൊല്ലം, വർക്കല, കഴക്കൂട്ടം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. പുനലൂർ – തിരുവനന്തപുരം സ്പെഷ്യൽ ഏഴു മുതലാണ്. വൈകിട്ട് 5.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 8.15ന് പുനലൂരിൽ എത്തും. കോട്ടയം – കൊല്ലം അൺറിസർവ്‌ഡ് എക്സ്പ്രസ് സ്‌പെഷ്യൽ ഒക്ടോബർ എട്ടിന്‌ തുടങ്ങും. രാവിലെ 5.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് 7.50ന് കൊല്ലത്ത് എത്തും.

കൊല്ലം ജില്ലയിൽ ഓച്ചിറ, കരുനാ​ഗപ്പള്ളി, ശാസ്‌താംകോട്ട, മൺറോതുരുത്ത്, പെരിനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കൊല്ലം – തിരുവനന്തപുരം അൺറിസർവഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനും എട്ടിന്‌ തുടങ്ങും. വൈകിട്ട് 3.50ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 5.45ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം നാ​ഗർകോവിൽ സർവീസും അന്നു മുതലുണ്ട്. വൈകിട്ട് ആറിനാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. 7.55ന് നാ​ഗർകോവിലിൽ എത്തും.

 

- Advertisment -

Most Popular

- Advertisement -

Recent Comments