27.9 C
Kollam
Wednesday, March 12, 2025
HomeNewsCrimeഡ്രൈ ഡേയിൽ മദ്യ വിൽപ്പന ; 100 ലിറ്റർ വിദേശ മദ്യവുമായി ആർഎസ്എസുകാരൻ പിടിയിൽ

ഡ്രൈ ഡേയിൽ മദ്യ വിൽപ്പന ; 100 ലിറ്റർ വിദേശ മദ്യവുമായി ആർഎസ്എസുകാരൻ പിടിയിൽ

ഡ്രൈ ഡേയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 100 ലിറ്ററിലേറെ വിദേശമദ്യവുമായി ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. ആദിച്ചനല്ലൂർ മൈലക്കാട് ചെറ്റഅടിയിൽ വീട്ടിൽ സോജു എന്ന ശ്രീജിത് (43)ആണ് ചാത്തന്നൂർ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത്. സമാന്തര ബാർ പോലെയാണ് ഇയാളുടെ വീട്‌ പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. വീട്ടിൽ 14 പെട്ടികളിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. അര ലിറ്ററിന്റെ 207 കുപ്പികളിലായി ആകെ 103.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിപണിവിലയുണ്ട്. വിവിധ വിദേശ മദ്യഷോപ്പുകളിൽ നിന്ന്‌ പല ദിവസങ്ങളിലായി വാങ്ങിസൂക്ഷിച്ചതാണിത്. മുമ്പും എക്സൈസിന്റെ പിടിയിലായിട്ടുള്ള ശ്രീജിത്ത് ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. കൊട്ടിയം, പരവൂർ, തട്ടാമല, പള്ളിമുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.മദ്യശാലകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലാണ് പ്രധാന വിൽപ്പന. ആവശ്യക്കാർക്ക്‌ മദ്യം എത്തിച്ചുകൊടുക്കും. കോഴിക്കട, മൊബൈൽ കട എന്നിവ തകർന്നതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യം കച്ചവടം ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments