വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു. പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. ഏറെ നാളായി ആഷിഖുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പ്രതി നിരന്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെ തുടർന്നാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയത്. കഴിഞ്ഞ ദിവസം ആഷിഖിന്റെ വിവാഹ അഭ്യർഥന പെൺകുട്ടി നിരസച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ എരുമേലിയിൽ വച്ച് വഴിയിൽ തടഞ്ഞു നിർത്തിയും ആക്രമിച്ചിരുന്നു. ഇരുവരുടെയും സ്വകാര്യ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകി.പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ, വീട് കയറി ആക്രമണം, ഐടി നിയമത്തിലെ 66 ഇ വകുപ്പുകളാണ്.
