പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും 40000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. വിധി മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയുടേതാണ്. കോടതിയുടെ വിധി വന്നിരിക്കുന്നത് 2014 ല്‍ കോഴിക്കുടം സ്വദേശിയായ നിഷയെയെ ഭര്‍ത്താവ് സുന്ദരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭിത്തിയില്‍ തലയിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിലാണ്.