ഇന്ന് രാവിലെ 11 മണിയോടെ കൊല്ലം കല്ലട ഡാമിന്റെ ഷട്ടർ 10 സെ.മി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഇതോടെ 50 സെൻ്റിമീറ്റർ ഉയർത്തിയ നിലയിലാവും കല്ലട ഡാം. ഡാമിന്റെ ഷട്ടർ ഉയർത്തുന്ന സാഹചര്യത്തിൽ കല്ലടയാറിൻ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കേരളത്തിൽ മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് ഷട്ടർ ഉയർത്താനുള്ള തീരുമാനമായത്.