ഫേസ്ബുക്ക് കമ്പനി ഔദ്യോഗിക പേരിൽ മാറ്റം വരുത്തി . മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സി ഇ ഒ മാർക് സുക്കർബർഗ് അറിയിച്ചു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.
ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. പരിമിതികൾക്കപ്പുറം എന്നാണ് മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം.