വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞു ഒൻപതുകാരിക്ക് ദാരുണാന്ത്യം. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വെച്ചാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുപ്പാടി സ്വദേശി ഷംസുദ്ദീൻ – നസീറ ദമ്പതികളുടെ മകളാണ് മരിച്ച സന ഫാത്തിമ. മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്.