പീഢനം എന്ന മൂന്നക്ഷരങ്ങൾ ഇന്ന് സാർവ്വത്രികമായിരിക്കുന്നു .
ഇതിന്റെ അർത്ഥവ്യാപ്തി തന്നെ അക്ഷരങ്ങൾക്ക് അധീതമായിരിക്കുന്നു. എങ്ങും എവിടെയും പീഢനം എന്ന വാക്ക് മാറ്റൊലി കൊള്ളുന്നു.
പത്ര-മാധ്യമങ്ങളിൽ, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ, ഇലക്ടേണിക് മീഡിയാകളിൽ, ഇപ്പോൾ നവ മാധ്യമങ്ങളിൽ തുടങ്ങി എല്ലാത്തരം മീഡിയാകളിലും നിറഞ്ഞ് കവിഞ്ഞ് നില്ക്കുന്നു.
ബാലികയെ പീഢിപ്പിച്ചു… അന്ധയെ പീഢിപ്പിച്ചു… ബധിരയെ പീഢിപ്പിച്ചു… യുവതിയെ പീഢിപ്പിച്ചു… മുത്തശ്ശിയെ പീഢീപ്പിച്ചു… ബുദ്ധിമാന്ദ്യം സംഭവിച്ച സ്ത്രീലിംഗങ്ങളെ പീഢിപ്പിച്ചു…റിലെയായി പീഢിപ്പിച്ചു… ഇങ്ങനെ പോകുന്നു എണ്ണിയാൽ ഒടുങ്ങാത്ത പീഢനങ്ങൾ ..
അതിരുകൾ ഇല്ലാതെ നിർവിഘ്നം തുടരുന്ന പീഢന പരമ്പരയ്ക്ക് കടിഞ്ഞാണിടാൻ നിലവിലുള്ള നിയമ സംഹിത മതിയാവില്ലെന്നാണോ? ഇത്തരം പരമ്പരകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതിന് കാരണമാകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ പ്രത്യേകിച്ചും കേരളത്തിൽ സമൂഹത്തെ ഒന്നാകെ പിടിച്ചു കുലുക്കാൻ കഴിഞ്ഞ ഒരു പദപ്രയോഗം “സ്ത്രീ പീഢനം” അല്ലാതെ മറ്റൊന്നില്ല. മനുഷ്യനുണ്ടായ കാലം മുതൽ സ്ത്രീ പീഢനം തുടങ്ങിയിരിക്കാം. പുരാണങ്ങളും നമ്മുടെ ഇതിഹാസങ്ങളും അവയ്ക്ക് സാക്ഷ്യം വഹിക്കുന്നു എന്നുള്ളതും നേരാണ്. എന്നാൽ, വിദ്യാഭ്യാസത്തിലൂടെയും വിമോചന പ്രസ്ഥാനങ്ങളിലൂടെയും സ്ത്രീകൾ ശക്തി പ്രാപിച്ചപ്പോൾ, അതിന്റെ ഭാഗമായി ഉരിത്തിരിഞ്ഞ് വന്ന ഒന്നാണ് “സ്ത്രീപീഢനം” എന്ന മുറവിളി പറഞ്ഞ് തള്ളിക്കളയുന്നതും ശരിയല്ല. വ്യക്തിത്വം ഉയർത്തിക്കാട്ടാൻ കഴിവില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, സ്ത്രീപീഢനം ഒരു ചർച്ചാ വിഷയം ആക്കാൻ പോലും അവർക്ക് കഴിയാതെ വന്നിരിക്കാം. പക്ഷേ, ശാരീരികമായ കോട്ടങ്ങളെക്കാൾ മാനസികമായ ആഘാതമാണ് “സ്ത്രീപീഢനം” ഒരു സ്ത്രീയിൽ അടിച്ചേല്പിക്കുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ ,എതിർക്കാനുള്ള ശക്തി ആർജ്ജിച്ചു കഴിഞ്ഞ സ്ത്രീ വർഗ്ഗം സ്ത്രീപീഢനത്തിനെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ ഇടയാക്കിയെങ്കിൽ, അതിന് അവരെ പഴി പറഞ്ഞിട്ടും കാര്യമില്ല.
സംസ്കൃതിയുടെ അത്യുന്നതമായ തലങ്ങളിൽ മനുഷ്യൻ എത്തിച്ചേരുന്ന ഒരവസ്ഥയിൽ മാത്രം ഒഴിവാക്കാൻ കഴിയുന്ന അല്ലെങ്കിൽ, ഒഴിവാകുന്ന ഒരു പ്രതിഭാസമാണ് “സ്ത്രീപീഢനം” എന്നതും വിവാദമാകേണ്ട ഒരു വിഷയമാണ്. പക്വമല്ലാത്ത മനസ്സിനുടമകളും അക്രമവാസന കൈമുതലാക്കി കൊണ്ടു നടക്കുന്നവരും അടങ്ങിയ ഒരു പുരുഷ സമൂഹത്തിൽ നിന്നും പീഢനം ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷകളും ധാർമ്മികമായ പിൻതുണയും സമൂഹത്തിൽ നിന്നും ഉണ്ടാവണം എന്നതിന് യാതൊരു തർക്കവും വേണ്ട .
മന:സാക്ഷിയെ പിടിച്ചു കുലുക്കിയ സൂര്യനെല്ലി ,ചങ്ങനാശ്ശേരി സംഭവങ്ങൾ തുടങ്ങി ഒടുവിൽ അല്ല ,തുടർന്നു കൊണ്ടിരിക്കുന്ന മനുഷ്യ ന്റെ അധമമായ വാസനകളുടെയും ഒരു ശരാശരി പെൺകുട്ടിയുടെ നിസ്സഹായാവസ്ഥക്കും ജീവിക്കുന്ന തെളിവുകളാണ് വെളിവാക്കുന്നത്.
അധികാരസ്ഥാനങ്ങളും ഗുരുസ്ഥാനീയരും മ്ലേഛമായ രീതിയിൽ ദുര്യോഗപ്പെടുത്തി ഇരകളെ ഫലത്തിൽ നിർജ്ജീവരാക്കി കാമപേക്കൂത്ത് കാട്ടിയ അതിലെ കഥാപാത്രങ്ങൾ കേരള മന:സാക്ഷിയുടെ മുമ്പിൽ ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
നിലവിലുള്ള നിയമ സംവിധാനങ്ങൾ ഏതാണ്ട് കുറ്റമറ്റ രീതിയിൽ അവയ്ക്കെതിരെ ശക്തമായി പ്രതികരിച്ചെങ്കിലും ഉദ്ദേശിച്ച ഫലം അവ നേടിയോ എന്ന സംശയം ബലവത്തായി നില്ക്കുന്നു.
പത്രത്തിന്റെ പേജുകളിൽ, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ,ഇലക്ട്രോണിക് മാധ്യമങ്ങളിൽ തുടങ്ങി മറ്റെല്ലാ മാധ്യമങ്ങളിലും സ്ത്രീപീഢനം എന്ന പ്രയോഗം കടലിലെ അലകൾ പോലെ അത്യന്തമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു…..
ഇവയുടെ കാരണങ്ങളിലേക്ക് ചൂഴ്ന്ന് ഇറങ്ങിയാൽ വെളിവാകുന്ന ഏറെ സത്യങ്ങൾ ഉണ്ടു്.
ലോകത്തെ ആദ്യത്തെ തൊഴിലാണ് വേശ്യാവൃത്തി .അവിടെ നിർബന്ധമായും സമ്മർദ്ദത്തിനും സ്വാധീനത്തിനും പിൻ നിരയിലേ സ്ഥാനമുണ്ടായിരിക്കാൻ ഇടയുള്ളൂ…
വേശ്യാവൃത്തിയുടെ കാലിക പ്രാധാന്യം മനുഷ്യനുള്ള കാലത്തോളം തുടരാനാണ് സാധ്യതയും. വേശ്യാവൃത്തി ഒഴിവാക്കിയേ സ്ത്രീ പീഢനത്തിന് പ്രസക്തിയുള്ളു എന്നിരിക്കെ ഏറ്റക്കുറച്ചിലുകൾ മാത്രമെ ആ രംഗത്തും ഉണ്ടാവാനിടയുള്ളൂ….
പുരുഷമേധാവിത്വവും തത്തുല്യവുമായ സ്ത്രീ അടിമത്വവും നിലവിലുണ്ടായിരുന്ന കാലത്തേക്കാള്ളും ഇന്ന് സ്ത്രീ പീഢനം കുറഞ്ഞിരിക്കാനാണ് സാധ്യതയെങ്കിലും സ്ത്രീപീഢനം ഒരു ബിസിനസായി നടത്താൻ ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ ഇന്ന് കൂടുതൽ ഉള്ളതു കൊണ്ടു് സ്ത്രീപീഢനത്തിന്റെ തോതും കുറയാതെ തന്നെ തുടരുന്നു.
ടെലഫോൺ, മൊബൈൽ, E-മെയിൽ, ഇൻറർനെറ്റ് തുടങ്ങി ആധുനിക സാങ്കേതിക വിദ്യകൾക്ക് കൗമാരക്കാരെ വഴി തെറ്റിക്കാനും പ്രത്യേകിച്ചും ചതിക്കുഴിയിൽ വീഴ്ത്താനും ഇടയാക്കുന്നുണ്ടെങ്കിലും ഒരു വസ്തുത നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ നിവർത്തയില്ല.
” ഏതൊരു സത്രീപീഢന കേസിലും കുറ്റവാളികളുടെ കൂട്ടത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു സ്ത്രീയെങ്കിലും ഉണ്ടാവും.ആ നിലക്ക് സ്ത്രീകൾക്കെതിരെ പുരുഷൻമാർ മാത്രം നടത്തുന്ന ഒരു പാതകമായി സ്ത്രീപീഢനത്തെ മാറ്റി നിർത്താൽ കഴിയാതെയും വരുന്നു.