27.8 C
Kollam
Saturday, December 21, 2024
HomeNewsCrimeഅഞ്ചലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

അഞ്ചലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

അഞ്ചലില്‍ വയോധികയെ കൊലപ്പെടുത്തിയ കേസിലെ അറസ്റ്റിലായ ആവണീശ്വരം സ്വദേശി ഉണ്ണികൃഷ്ണപിള്ളയെ തെളിവെടുപ്പിനായി കൊണ്ട് വന്നു.  ഏരൂര്‍ സ്വദേശിയായ ഭാരതിയെ 2005 ല്‍ ആണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് പ്രതി പിടിയിലായത്.

 

അഞ്ചല്‍ ഏരൂര്‍ സ്വദേശിനിയായ ഭാരതിയെ കൊലപ്പെടുത്തിയ കേസിലാണ് ഉണ്ണികൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്തത്. 2005 ഏപ്രില്‍ 20നു വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് 2015 ല്‍ ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആവണീശ്വരം സ്വദേശിയും ,ഭാരതിയുടെ അയല്‍വാസിയുമായ  ഉണ്ണികൃഷണപിള്ളയാണ് പ്രതിയെന്നു കണ്ടെത്തിയത്. തെട്ടയം തോണ്ടിറയില്‍ താമസിച്ചു വന്ന ഉണ്ണികൃഷ്ണപിള്ള പതിവായി മദ്യപിക്കുന്ന ആളാണ്‌. സംഭവ ദിവസം മദ്യപിച്ചെത്തിയ ഇയാള്‍ രാത്രി 9മണിയോടെ വീട്ടുമുറ്റത്ത്നിന്ന   ഭാരതിയെ ബലാല്‍ക്കാരമായി കടന്നുപിടിക്കുകയും വായ്‌പൊത്തി പിടിച്ച് സമീപത്തെ റബ്ബര്‍തോട്ടത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയുമാണുണ്ടായത്. ഇതിനിടെയാണ് ഭാരതി കൊല്ലപ്പെട്ടത്.

ക്രൈം ബ്രാഞ്ച് CI ജോണ്‍സണ്‍, അഞ്ചല്‍ C I  അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments