27.6 C
Kollam
Thursday, September 19, 2024
HomeNewsസംഗീതലോകത്തെ ഒരു വികാരം

സംഗീതലോകത്തെ ഒരു വികാരം

കൊല്ലം  എം എസ് ബാബുരാജ് മ്യൂസിക് ഫൗണ്ടേഷന്റെ ഓണാഘോഷം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു .ഫൗണ്ടേഷന്റെ കുടുംബാംഗങ്ങളും മറ്റ് സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. പാട്ടു പാടുവാൻ സമൂഹത്തിൽ അവസരം നിഷേധിക്കപ്പെടുന്ന കലാകാരന്മാർക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ് ബാബുരാജ് മ്യൂസിക് ഫൗണ്ടേഷൻ .സംഗീതലോകത്തിന് പ്രത്യേകിച്ചും മലയാളികൾക്ക് എം എസ് ബാബുരാജ് ഒരു വികാരമാണെന്ന് കാഥികൻ ഡോ: വസന്തകുമാർ സാംബശിവൻ പറഞ്ഞു. ആശംസ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .ഭാർഗവീ നിലയത്തിലെ” താമസമെന്തേ വരുവാൻ “എന്ന പാട്ട് പാടാത്ത ഒരു തലമുറയും കാണില്ലെന്ന് അദ്ദേഹം പറഞ്ഞു .അത് അത്രയ്ക്കും മലയാളികളുടെ രക്തത്തിൽ കലർന്ന് പാട്ടാണ്. അവിടമാണ് ബാബുരാജിന്റെ മഹത്വം എക്കാലവും അനുസ്മരിക്കപ്പെടുന്നതെന്ന് വസന്തകുമാർ സാംബശിവൻ പറഞ്ഞു .ഫൗണ്ടേഷൻ പ്രസിഡന്റ് എ കെ അസിം , ആശ്രമം ഉണ്ണികൃഷ്ണൻ ,മുഖത്തല തുളസി, രക്ഷാധികാരി ബാലചന്ദ്രൻ പിള്ള, സെക്രട്ടറി എം കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഫൗണ്ടേഷൻ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, ഓണസദ്യ എന്നിവയും നടന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments