26.1 C
Kollam
Tuesday, November 19, 2024
HomeNewsആക്രി കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക

ആക്രി കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക

ആക്രി കച്ചവടത്തെ പൊതുസമൂഹം പ്രോത്സാഹിപ്പിക്കണമെന്ന് ആക്രി കച്ചവടക്കാർ. സമൂഹത്തിലെ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ ജീവിക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ടാണ്.
എന്നാൽ, ആക്രിയെടുക്കാൻ വരുന്നവരെയും കച്ചവടക്കാരെയും പൊതുസമൂഹം കാണുന്നത് വളരെ അവജ്ഞയോടു കൂടിയാണെന്ന് കച്ചവടക്കാർ പറയുന്നു .
ആക്രി കച്ചവടക്കാർ ഇല്ലാതിരുന്നെങ്കിൽ നമ്മുടെ പ്രദേശം മാലിന്യക്കൂമ്പാരം ആവുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും ആയിരുന്നു. ശൂചീകാരികളായിട്ടുള്ള ഇവരെ സംരക്ഷിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ല. ഏതു പാഴ് വസ്തുവും ആക്രിയാണ് .അതിന് വിലയുമുണ്ട്. അത് വലിച്ചെറിയാതെ സൂക്ഷിച്ച് ഇവർക്ക് നൽകിയാൽ വില ലഭിക്കുന്നതിനോടൊപ്പം പരിസര ശുചീകരണവും നടക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സമയത്ത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ മേഖലയെയാണെന്ന് ആക്രികട നടത്തുന്നവർ പറയുന്നു.
ആക്രിസാധനങ്ങൾക്ക് സ്റ്റഡിയായുള്ള വിലനിലവാരം ഇല്ലാത്തതാണ് അതിന് കാരണം.

- Advertisment -

Most Popular

- Advertisement -

Recent Comments