25.2 C
Kollam
Tuesday, March 19, 2024
HomeLifestyleHealth & Fitnessഅർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും; വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും; വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

- Advertisement -

മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ,ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം.ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വി കുറയ്ക്കാനുള്ള നീക്കം . അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം.അങ്ങനെ വന്നാൽ അതിൽ ഉൾപ്പെടുന്ന രാസഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാകില്ല. വില കുറയ്ക്കാനുമാകും. മരുന്ന് വില കൂടിയാലും കുറച്ചാലും അത് ഏറെ ബാധിക്കുക കേരളത്തെയാണ്. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്

ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിൽ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാൽ തന്നെ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏപ്രിലിൽ 40000ൽ അധികം മരുന്നുകൾക്ക് വില കൂടിയിരുന്നു. അന്ന് അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു.വില നിയന്ത്രണ പട്ടികയിലുൾപ്പെട്ട ഈ മരുന്നുകൾക്ക് പ്രതിവർഷം 10ശതമാനം വർധന നടത്താം. ഇതനുസരിച്ചാണ് ഏപ്രിലിൽ വില കൂടിയത്.അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു. വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കൽ അനുസരിച്ചാണ് മരുന്ന് നിർമാണത്തിനുള്ള പാരസെറ്റമോൾ അടക്കം 871 രാസഘടകങ്ങൾക്ക് വില കൂട്ടിയത്.

ഉല്‍പാദന ചെലവിന് ആനുപാതികമായി മരുന്ന് വില നിശ്ചയിക്കണമെന്ന ആവശ്യം വർഷങ്ങൾ ആയി ഉണ്ട് . അങ്ങനെ വന്നാല്‍ മരുന്ന് വില കുറയും.5000 കോടി യിലേറെ മരുന്ന് ഉപ‌ഭോ ഗം ആണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത് പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി മരുന്നുകളുടെ വിലയും കൂടിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments