26.5 C
Kollam
Saturday, July 27, 2024
HomeNewsഇന്ത്യയെ പ്രകോപിപ്പിക്കാൻ ചൈന; വീണ്ടും ഭീഷണിയുമായി രംഗത്ത്

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ചൈന; വീണ്ടും ഭീഷണിയുമായി രംഗത്ത്

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കമേഖലയില്‍ പുതിയ ഹൈവേ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് ചൈന. ചൈനയുടെ ഈ നീക്കം ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ടിബറ്റിലെ ലുഞ്ചെ കൗണ്ടി മുതല്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ മാസ വരെയാണ് ഈ ഹൈവേ. ചൈനയുടെ 345 നിര്‍ദിഷ്ട നിര്‍മ്മാണ പദ്ധതികള്‍ക്ക് കീഴിലാണ് ഹൈവേ നിര്‍മ്മാണം.

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്ലാന്‍ പ്രകാരം, G695 എന്ന് പേരിട്ടിരിക്കുന്ന ഈ ഹൈവേ, തെക്കന്‍ ടിബറ്റിലെ നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള കോന കൗണ്ടി, കമ്പ കൗണ്ടി, ഗിറോംഗ് കൗണ്ടി എന്നിവയിലൂടെ കടന്നുപോകും. ഈ പ്രദേശങ്ങള്‍ LAC ബോര്‍ഡറിന് സമീപമാണ്. ടിബറ്റിനും നേപ്പാളിനും ഇന്ത്യയ്ക്കുമിടയിലുള്ള ബുറാങ് കൗണ്ടിയില്‍ കൂടി ഇത് കടന്നുപോകും. ഇതോടൊപ്പം, ഇത് ഇന്ത്യയിലെ നഗരി പ്രവിശ്യയിലെ ജന്ദ കൗണ്ടിയിലൂടെയും കടന്നുപോകുന്നുണ്ട്. ഈ പുതിയ ഹൈവേയുടെ വിശദാംശങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഹൈവേ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ദെപ്‌സാങ് പ്ലെയിന്‍സ്, ഗാല്‍വാന്‍ വാലി, ഹോട്ട് സ്പ്രിംഗ്‌സ് തുടങ്ങിയ എല്‍എസിയിലെ ചില തര്‍ക്ക പ്രദേശങ്ങളില്‍ ചൈനയ്ക്ക് വളരെ വേഗം എത്തിച്ചേരാനാകും.

തിയ റോഡ് നിര്‍മ്മിക്കുന്നതിലൂടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും അതുവഴി ആധിപത്യവും ഉറപ്പിക്കാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ജെഎന്‍യുവിലെ ചൈന സ്റ്റഡീസ് പ്രൊഫസര്‍ ശ്രീകാന്ത് കൊണ്ടപ്പള്ളി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. ഏത് പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ സേനയുടെ നീക്കം സുഗമമാക്കാനും വിദൂര മേഖലകളെ നിയന്ത്രിക്കാനും ചൈന റോഡ് നിര്‍മ്മാണത്തിലൂടെ ചൈന ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

1980-കളുടെ തുടക്കം മുതല്‍ ടിബറ്റ്, സിന്‍ജിയാങ്, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചൈന വന്‍തോതിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്നും കൊണ്ടപ്പള്ളി പറഞ്ഞു. ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയില്‍ പലതിനും സാമ്പത്തിക പ്രാധാന്യം പോലും കുറവാണ്. കഴിഞ്ഞ ദശകത്തില്‍ ചൈന ഇത്തരം ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരന്തരം ഹൈവേകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ശ്രീകാന്ത് കൊണ്ടപ്പള്ളി പറഞ്ഞു. ഇതില്‍ ജി 219 ഹൈവേ ഉള്‍പ്പെടുന്നു. ഇത് യഥാര്‍ത്ഥത്തില്‍ സിന്‍ജിയാങ്ങിലെ യിചെങ്ങിനെയും ടിബറ്റിലെ ലാറ്റ്സെയെയും ബന്ധിപ്പിക്കുന്നു. നിലവില്‍, ഈ ഹൈവേ പടിഞ്ഞാറ് നിന്ന് തെക്കന്‍ അതിര്‍ത്തിയിലേക്ക് വികസിപ്പിക്കുകയാണ്. അതേ സമയം, 2016 ല്‍, ചൈന സിന്‍ജിയാങ്ങിലും ടിബറ്റിലും G 216 ഹൈവേ നവീകരിക്കാന്‍ തുടങ്ങിയിരുന്നു. സാമ്പത്തിക വികസനത്തിന് മാത്രമല്ല, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ദേശീയ സുരക്ഷയ്ക്കും ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് റോഡ് നിര്‍മ്മിക്കുന്നതെന്നാണ് ചൈനയുടെ വാദം. ചൈനയുടെ പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുമെന്ന് കൊണ്ടപ്പള്ളി പറഞ്ഞു.

ഹൈവേയുടെ നിര്‍മ്മാണം ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പരമാധികാരത്തില്‍ പെട്ടതാണെന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് എല്‍എസിയിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനയുേേടയും ഇന്ത്യയുടേയും സൈന്യങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. അതില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും നാല് ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളായി. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, ചര്‍ച്ചകള്‍ വിജയകരമായിരുന്നില്ല. അതിനിടെയാണ് പുതിയ നീക്കവുമായി ചൈന രംഗത്തെതതിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments