ഓച്ചിറ സംഭവത്തിൽ സുരേഷ് ഗോപിയുമായി പോലീസ് ചർച്ച നടത്തണമെന്ന ആവശ്യം പോലീസ് നിരാകരിച്ചു.രണ്ട് മണിക്കൂറിന് ശേഷം സുരേഷ് ഗോപി തിരികെ പോയി.
ഓച്ചിറയിൽ അന്യസംസ്ഥാന പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വീട് സന്ദർശിച്ച ശേഷം പോലീസുമായി സംസാരിക്കാൻ സുരേഷ് ഗോപി ശ്രമിച്ചു.എന്നാൽ ഓച്ചിറ പോലീസ് ആവശ്യം നിരാകരിച്ചു. പതിനൊന്ന് മണിയോടെ എത്തിയ താരത്തിന്റെ ആവശ്യം നടക്കാതെ വന്നപ്പോൾ ഒരു മണിയോടെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് തിരികെ പോകുകയായിരുന്നു.