മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “പാപ്പന്റെ” ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തി. സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം നൽകിയ സുരേഷ് ഗോപി സെറ്റിൽ വിഷു ആഘോഷിക്കുകയും ചെയ്തു.


ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്.
