നാര്‍ക്കോട്ടിക്‌സ് ജിഹാദ്, ലവ് ജിഹാദ് പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തുകയായിരുന്നു ബി ജെ പി. എം പിയായ സുരേഷ് ഗോപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല ബിഷപ്പിനെ കണ്ടതെന്നും എം പി എന്ന നിലക്കാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.