28.5 C
Kollam
Tuesday, December 3, 2024
HomeNewsമലയാളികള്‍ക്ക് ന്യൂജെന്‍ ധാബ ഒരുക്കി ഒരു ബംഗാളി ; പ്രദീപ് സര്‍ക്കാരിന്‍റെ ജീവിതം ഇങ്ങനെ...

മലയാളികള്‍ക്ക് ന്യൂജെന്‍ ധാബ ഒരുക്കി ഒരു ബംഗാളി ; പ്രദീപ് സര്‍ക്കാരിന്‍റെ ജീവിതം ഇങ്ങനെ…

ഇത് പ്രദീപ് സർക്കാർ. വെസ്റ്റ് ബംഗാളിലെ കുച്ച് വിഹാർ സ്വദേശി. കുച്ച് വിഹാറിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനനം. ഇന്നിയാള്‍ മലയാളികള്‍ക്ക് പ്രീയപ്പെട്ടവനാണ്. എങ്ങനെയന്നല്ലെ ന്യൂജെന്‍ ധാബ ഒരുക്കി മലയാളികളെ സ്വാദിഷ്ഠമായ ഭക്ഷണം ഉൗട്ടുകയാണ് ഈ കൊച്ച് മിടുക്കന്‍ . സമന്വയം ഇന്നു പറയാനൊരുങ്ങുന്നതും ഈ കൊച്ചു മിടുക്കന്‍റെ ജീവിതം തന്നെ…

മൂന്ന് വർഷമായി തിരുവല്ലയിൽ മാർക്കറ്റ് ജംഗ്ഷനിൽ MGM സ്കൂളിന് എതിർ വശം പ്രദീബ് ന്യൂ ജെൻ ധാബ നടത്തുന്നു.നൂടില്‍സും ചിക്കൻ റോളും മൊമൂസും ഒക്കെ ചെറിയ റേറ്റിലാണ് ഇവിടെ വില്‍ക്കുന്നത്. വലിയ ഹോട്ടലുകളിലൊക്കെ ഇരുനൂറും മുന്നൂറും രൂപക്ക് കിട്ടുന്ന ന്യൂഡിൽസ് ഇവിടെ അൻപത് രൂപക്കാണ് പ്രദീപ് സര്‍ക്കാര്‍ വില്‍ക്കുന്നത് . വ്യത്തിയുടെ കാര്യത്തിലാവട്ടെ . ഒരു സംശയവും വേണ്ട.. കട നല്ല നീറ്റാണ്.പാഴ്സൽ ആണ് കൂടുതലായും ഇവിടെ നല്‍‍കുന്നത്. .കടയിൽ ഇരുന്നും കഴിക്കാം.. പ്രദീപ് സര്‍ക്കാരിന്‍റെ ചൂട് ന്യൂഡിൽസ് കഴിക്കാന്‍ സെലിബ്രിറ്റികള്‍ വരെ എത്താറുണ്ടെന്നതാണ് പ്രത്യകത. മയോണെസും സോസും ഒക്കെ ഇയാൾ തന്നെ വീട്ടിൽ പാചകം ചെയ്യുന്നതാണ് വിളന്പുന്നത്. .ഒരു വർഷം മുൻപ് പ്രദീപിന്റെ കടക്ക് മുന്നിൽ വന്ന ദേശി കപ്പയും യും അവരുടെ ബേക്കറിയും തല കുത്തിമറിഞ്ഞിട്ടും ഇവിടുത്തെ കച്ചോടം പൊളിക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം . പ്രദീപ് നല്ല അസലായി മലയാളം പറയും. കടയില്‍ എത്തുന്നവരോടും ഇയാള്‍ മലയാളം തന്നെയാണ് പറയുന്നത്. നല്ല ഫുഡ്ബോളറുമാണ് പ്രദീപ്. ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്.. എറ്റവും വല്യ കോമഡി എന്താണന്ന് വച്ചാൽ മലയാളികളെ മുഴുവൻ ന്യൂഡിൽസ് കഴിപ്പിക്കുന്ന പ്രദീപിന്റെ ഡിന്നർ കഞ്ഞിയും പയറുമെന്നതാണ്. വിലയുടെ കാര്യത്തെ പറ്റി ചോദിക്കുന്പോള്‍ നല്ല ഭക്ഷണം മിതമായ വിലയില്‍ നല്‍കുക എന്നതുമാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് ഇയാള്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments