28 C
Kollam
Monday, October 7, 2024
HomeNewsവേണ്ടിവന്നാല്‍ കശ്മീരില്‍ പോകും: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

വേണ്ടിവന്നാല്‍ കശ്മീരില്‍ പോകും: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

വേണ്ടിവന്നാല്‍ കശ്മീരിലേക്ക് നേരിട്ട് പോകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജമ്മുകശ്മീര്‍ ഹൈക്കോടതിയെ ജനങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. പരാതിയെ സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി.

ആരോപണം ഗൗരവമേറിയതാണെന്നാണ് കേസു പരിഗണിച്ച സുപ്രീം കോടതി ഇന്നു വിലയിരുത്തിയത്. ആരോപണം സത്യമാണെങ്കില്‍ താന്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബാലാവകാശ പ്രവര്‍ത്തകര്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ ബുദ്ധിമുട്ടെന്ന് പരാതിക്കാര്‍ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ‘ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന പരാമര്‍ശം വളരെ ഗൗരവമേറിയതാണ്. അത് എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് പറയാമോ?’, പരാതിക്കാരോട് ഗൊഗോയ് ചോദിച്ചു.
ജമ്മു കശ്മീരില്‍ സാധാരണ ജീവിത സാഹചര്യം തിരിച്ചു വന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നു- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments