ലോക ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് മുന്‍പില്‍ 70 കാരന്‍. തമിഴ്നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. 24 കാരിയായ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മലൈസാമി തന്റെ നിവേദനത്തില്‍ പറഞ്ഞത്.
ഇതുമാത്രമല്ല, വിവാഹത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കത്തില്‍ പറയുന്നു. പി.വി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ട്രേറ്റില്‍ എത്തിയത്.
താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെടുന്നു.