27.2 C
Kollam
Sunday, September 28, 2025
HomeNewsമാപ്പ് പറഞ്ഞ് യോഗി; മുസ്ലീം ലീഗിനെ കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് എന്ന വിശേഷിപ്പിച്ചത് ' പ്രത്യേക...

മാപ്പ് പറഞ്ഞ് യോഗി; മുസ്ലീം ലീഗിനെ കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് എന്ന വിശേഷിപ്പിച്ചത് ‘ പ്രത്യേക സാഹചര്യത്തില്‍ ‘; യു.പിയില്‍ കൂടുതല്‍ ആനുകൂല്യം പറ്റുന്നവര്‍ മുസ്ലീങ്ങളെന്ന് തിരുത്തലും

കേരളാ മുസ്ലീം ലീഗിനെ കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് എന്ന് വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘വിശേഷണം ‘ വിവാദമായ സാഹചര്യത്തില്‍ യോഗിയുടെ മാപ്പുപറച്ചില്‍ കൂടിയായിരുന്നു ഇത്. രാജ്യത്തിലെ ജനങ്ങളെ ഭിന്നിക്കാനാണ് യോഗി ശ്രമിക്കുന്നതെന്നും തനിക്ക് ഇതിനോട് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നും എംപിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലികുട്ടി തിരിച്ചടിച്ചിരുന്നു. എന്നാല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം പൗരന്‍മാര്‍ ആണ് പ്രധാനമെന്നും മറ്റുള്ളവരുമായി പുലര്‍ത്തുന്ന അതേ ബന്ധം തന്നെയാണ് മുസ്ലീങ്ങളോടും കാത്തുസൂക്ഷിക്കുന്നതെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാറില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സര്‍ക്കാര്‍ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തില്‍ വിവേചനം കാണിക്കാറില്ലെന്നും യു.പിയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ആനുകൂല്യം പറ്റുന്നത് മുസ്ലീങ്ങളാണെന്നും ആദിത്യനാഥ് അഭിമുഖത്തില്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments