26.8 C
Kollam
Tuesday, April 29, 2025
HomeNewsമദ്യപിച്ചിട്ടില്ലെന്ന് സിദ്ദിഖ് , സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ പരാതി നല്‍കും; അപ്പോള്‍ പിന്നെ ദുബായില്‍ മദ്യപിച്ചതാരെന്ന്...

മദ്യപിച്ചിട്ടില്ലെന്ന് സിദ്ദിഖ് , സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ പരാതി നല്‍കും; അപ്പോള്‍ പിന്നെ ദുബായില്‍ മദ്യപിച്ചതാരെന്ന് മറുചോദ്യം ചോദിച്ച് സോഷ്യല്‍ മീഡിയ

ദുബായ് സന്ദര്‍ശനത്തിനിടെ താന്‍ മദ്യപിച്ചെന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ പൊട്ടി തെറിച്ച് കോഴിക്കോട് ഡി.സിസി അദ്ധ്യക്ഷന്‍ ടി. സിദ്ധിഖ്.
സിദ്ദിഖ് മദ്യപിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരിന്നു. ഇതിനെതിരെയാണ് മറുപടിയുമായി ടി സിദ്ധിഖ് രംഗത്തെത്തിയത്.

സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോല്‍ ചിരി തോന്നുന്നു. കഴിഞ്ഞ 20ാം തിയ്യതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു സന്ദര്‍ശനം . മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്. ദുഷ്പ്രചരണത്തിനെതിരെ പരാതി നല്‍കുമെന്നും ഇതായിരുന്നു സിദ്ധിഖിന്റെ മറുപടി. എന്നാല്‍

സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. സിദ്ധിഖിന് വേണ്ടി യു.ഡി.എഫ് പ്രവര്‍ത്തകര്‍ മറുപടിയുമായി മുമ്പോട്ട് വരുമ്പോള്‍ മദ്യപിച്ചു എന്ന് തന്നെയാണ് എതിരാളികളുടെ വാദം.

- Advertisment -

Most Popular

- Advertisement -

Recent Comments