സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വ്യാപകമായതോടെയാണ് # മീടു ക്യാമ്പയിന്റെ വരവ്. നവമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലം വന്നതോടം മീ ടൂ ക്യാംപെയ്ന്‍ തരംഗമാവുകയായിരുന്നു. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെ ഇതിനു തുടക്കമാവുകയാണ്. ഒടുവില്‍ ഇന്ത്യയിലും ഇത് ആഞ്ഞടിച്ചു. ഇതോടെ ചിതറിച്ചത് മാന്യന്‍മാരുടെ കെട്ടിമാറാപ്പായിരുന്ന പൊയ്മുഖങ്ങള്‍. അതു പോലെ തന്നെയാണ് ഫെമിനിസവും .
വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പെണ്‍വര്‍ഗ്ഗവും ഫെമിനിസത്തിന്റെ കീഴില്‍ വരും.
കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ തൊട്ട് സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ് ഗ്ലാസ് വച്ചസൊസൈറ്റി ലേഡികള്‍ ഈ വര്‍ഗ്ഗത്തില്‍ പെടുന്നു. എന്നാല്‍ ഇതു കാരണം പൊറുതിമുട്ടുന്നത് ആണ്‍ജാതികള്‍ക്കാണ് ഇത് രണ്ടും അവസാനിപ്പിക്കാന്‍ പിശാചിന് മുക്തി പൂജ നടത്താനൊരുങ്ങുകയാണ് ഒരു കൂട്ടം പുരുഷന്‍മാര്‍ ഇവിടെയെങ്ങുമല്ല അങ്ങ് കര്‍ണാടകയില്‍.
പൂജയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള ലഘുലേഖ ട്വിറ്ററിലുണ്ട്. കൂടാതെ ഈ സംഘടനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതും പൂജ നടക്കുന്ന സ്ഥലവും തിയതിയും തന്നെ. രസകരമായ കാര്യം എന്തെന്നു വെച്ചാല്‍ സംഘടന ഇത്തരത്തിലുള്ള പൂജ മുമ്പ് ചെയ്തിട്ടുണ്ട് എന്നതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍.
സ്ത്രീധന നിയമങ്ങളുടെ ”ദുരുപയോഗ” ത്തിനെതിരെ പ്രതികരണമായി സൃഷ്ടിക്കപ്പെട്ട സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷനാണ് പിശാചിന് മുക്തി പൂജക്ക് ഒരുങ്ങുന്നത്.
#MeToo പ്രസ്ഥാനത്തെ ”ഡിജിറ്റല്‍ മോബ് ലിഞ്ചിംഗ് ഉപകരണം” എന്ന് വിളിക്കുന്ന ഈ സംഘടനയുടെ വെബ്സൈറ്റ് ബലാത്സംഗം, പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന പുരുഷന്മാരെ പ്രതിരോധിക്കുന്ന വാര്‍ത്താ ക്ലിപ്പിംഗുകള്‍ കൊണ്ട് നിറഞ്ഞതാണ്. വ്യാജ ഗാര്‍ഹിക പീഡനം, വ്യാജ ബലാത്സംഗം, സ്ത്രീധന കേസുകള്‍ എന്നിവയ്‌ക്കെതിരെയും സംഘടന പോരാടുന്നുണ്ട്.