27.4 C
Kollam
Wednesday, April 30, 2025
HomeNewsപുറത്തിറങ്ങാന്‍ പോലും ഭയം; കൊല്ലുമെന്ന് ഇപ്പോഴും ഭീഷണി; എന്നാലും ശബരിമല വിധിയില്‍ ഉറച്ചു നില്‍ക്കും ;...

പുറത്തിറങ്ങാന്‍ പോലും ഭയം; കൊല്ലുമെന്ന് ഇപ്പോഴും ഭീഷണി; എന്നാലും ശബരിമല വിധിയില്‍ ഉറച്ചു നില്‍ക്കും ; നിലപാട് വ്യക്തമാക്കി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ശബരിമലയില്‍ ഏറെ വിവാദമായ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. സ്ത്രീകളെ മാറ്റി നിര്‍ത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണ്. ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം എടുത്ത് മാറ്റുന്നത് ഭരണഘടനയോടുള്ള പരിഹാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച ശേഷം നിരവധി ഭീഷണികള്‍ തനിക്ക് നേരെയുണ്ടായി. കുടുംബത്തെ പോലും വെച്ചേക്കില്ലെന്നും ഭീഷണി വന്നു. സോഷ്യല്‍മീഡിയ വഴിയായിരുന്നു കൂടുതല്‍ ഭീഷണികള്‍. ഭീഷണികളില്‍ ഏറെയും തന്നെ വകവെരുത്തുമെന്നുള്ളതായിരുന്നു അദ്ദേഹം വെളിപ്പെടുത്തി. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisment -

Most Popular

- Advertisement -

Recent Comments