26.5 C
Kollam
Thursday, November 14, 2024
HomeNewsകുമ്മനം രാജശേഖരന്റെ സഹപ്രവര്‍ത്തകന്റെ മകന്‍ എഴുതിയ കത്ത് വൈറാലാവുന്നു; കുമ്മനം കേന്ദ്രസര്‍ക്കാര്‍ ജോലി രാജി വെച്ചത്...

കുമ്മനം രാജശേഖരന്റെ സഹപ്രവര്‍ത്തകന്റെ മകന്‍ എഴുതിയ കത്ത് വൈറാലാവുന്നു; കുമ്മനം കേന്ദ്രസര്‍ക്കാര്‍ ജോലി രാജി വെച്ചത് ക്രമക്കേട് നടത്തി പിടിക്കപ്പെട്ടിട്ടോ?

ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ പറ്റി സഹപ്രവര്‍ത്തകന്റെ മകന്‍ എഴുതിയ കത്ത് വൈറലാവുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലി രാജി വെച്ചത് പൊതു പ്രവര്‍ത്തവനത്തിനു വേണ്ടി അല്ലെന്നും എഫ്‌സിഐ ഗോഡൗണില്‍ അരി ചാക്ക് ക്രമക്കേട് നടത്തി പിടിക്കപ്പെട്ട സംഭവത്തില്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്നാണെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണരൂപം :

ശ്രീ കുമ്മനം രാജശേഖരന്‍ അറിയാന്‍ എഫ്‌സിഐ ഗോഡൗണിലെ താങ്കളുടെ ഒരു സഹപ്രവര്‍ത്തകന്‍ ആയിരുന്ന ഗോവിന്ദന്‍ പിള്ളയുടെ മകന്‍ എഴുതുന്ന തുറന്ന കത്ത്.
താങ്കളെ കുറിച്ച് പറയുമ്പോള്‍ താങ്കളുടെ അണികള്‍ പറയുന്ന കാര്യമാണ് താങ്കള്‍ കേന്ദ്രസര്‍ക്കാര്‍ ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണെന്ന്. കഴിഞ്ഞ ദിവസം താങ്കളുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ താങ്കള്‍ തന്നെ ഇതേ വാദം ഉന്നയിച്ചു കണ്ടു.
എന്നാല്‍ ശരിക്കും താങ്കള്‍ അന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വേണ്ടിയാണോ ജോലി രാജിവെച്ചത് അതോ മറ്റെന്തെങ്കിലും കാരണത്തിനാണോ എന്ന് താങ്കള്‍ക്കും താങ്കളുടെ കൂടെ അന്ന് ജോലി ചെയ്തിരുന്നവര്‍ക്കും അറിയാം. ഇപ്പോള്‍ താങ്കള്‍ തന്നെ ആ കഥ മറന്ന സ്ഥിതിക്ക് അച്ഛന്‍ പറഞ്ഞ താങ്കളുടെ രാജിയെ പറ്റിയുള്ള കഥ ഞാന്‍ അങ്ങയെ ഓര്‍മിപ്പിക്കാം.
താങ്കള്‍ എഫ്‌സിഐ ഗോഡൗണിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു കാലത്താണ് അതിന് സമീപത്തായി പഴയ ആര്‍.എസ്.എസ്. നേതാവ് മുകുന്ദന്‍ ഒരു ഒ.റ്റി.സി ക്യാമ്പിന്റെ ചുമതല എല്ക്കുന്നത്. ആര്‍എസ്.എസ് ശാഖ പ്രവര്‍ത്തകന്‍ ആയിരുന്ന താങ്കള്‍ താങ്കളുടെ സേവന സന്നദ്ധത തെളിയിക്കാന്‍ ഗോഡൗണില്‍ നിന്നും 15 ചാക്ക് അരി രാത്രിക്ക് രാത്രി കടത്തിക്കൊണ്ടു പോയി. ഒരാഴ്ച കഴിയും മുന്നേ സംഭവം പുറത്തായി. തുടര്‍ന്ന് താങ്കളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊണ്ടു പോയ ചാക്കുകളില്‍ പുതിയ അരി നിറച്ച് കൈ തുന്നല്‍ തുന്നി തിരികെ വെച്ച് താങ്കളും കൂട്ടരും നടത്തിയ ശ്രമവും പിടിക്കപ്പെട്ടു. പിന്നീട് സസ്പെന്‍ഷന്‍ ഡിസ്മിസല്‍ ആവും എന്ന ഘട്ടം എത്തിയപ്പോള്‍ താങ്കള്‍ കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചാണ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്.
എന്നാല്‍ തിരികെ വന്ന താങ്കളെ തികഞ്ഞ അവഗണനയോടെയാണ് എതിരേറ്റത്. എന്റെ അച്ഛന്‍ ഉള്‍പ്പെടെ ഉള്ള തൊഴിലാളികള്‍ താങ്കളുമായി സഹകരിച്ചിരുന്നില്ല. അവിടെ തീര്‍ത്തും ഒറ്റപ്പെട്ടത്തിനെ തുടര്‍ന്നാണ് നിങ്ങള്‍ ജോലി രാജി വെക്കുന്നത്. അത് കഴിഞ്ഞു നിങ്ങള്‍ മുഴുവന്‍ സമയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ആയി.
ഈ സംഭവം ഇപ്പോള്‍ നിങ്ങള്‍ക്ക് ജയ് വിളിക്കുന്നവര്‍ക്കും അറിയില്ലായിരിക്കും. എന്നുകരുതി അത് അറിയാവുന്നവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന കാര്യം താങ്കള്‍ മറക്കരുത്. മേന്മ നടിക്കുന്നത് ഇല്ലാത്ത മേന്മ പറഞ്ഞവരുത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ഒരു സഹപ്രവര്‍ത്തകന്റെ മകന്‍..

- Advertisment -

Most Popular

- Advertisement -

Recent Comments